Saturday, December 12, 2009

ക്രിസ്മസും ചില നൊസ്റ്റാള്‍ജിയകളും

കാഞ്ഞിരപ്പള്ളിയില്‍ ഞങ്ങളുടെ കുട്ടിക്കാലം ക്രിക്കറ്റിനുള്ളതായിരുന്നു. തിരിച്ചുകിട്ടില്ലാത്ത തൊണ്ണൂറുകള്‍ .. തിങ്കളാഴ്ച മുതല്‍ വെള്ളി വരെ പടേ എന്ന് പോകും .. രാവിലെ പത്തു മണി ആകുമ്പോഴേക്ക് ഓടിക്കിതച്ച് സ്കൂളില്‍ എത്തിയാല്‍ ഒരു മണിക്ക് ബെല്‍ അടിക്കുന്നത് വരെ ഒരു വീര്‍പ്പുമുട്ടല്‍ ആണ് . ചോര്‍ ഉണ്ടെന്നു വരുത്തി ഒരൊറ്റ ഓട്ടം - ഗ്രൌണ്ട് ലേക്ക്.. ആലോചിച്ചു വെച്ചിരിക്കുന്ന തന്ത്രങ്ങള്‍ ഫീല്‍ഡില്‍ പ്രാവര്‍ത്തികമാക്കാന്‍ ..തലങ്ങും വിലങ്ങും പിച്ചുകള്‍ .. ഒരു ഇരുപത് കളികള്‍ എങ്കിലും അവിടെ ആ ഗ്രൗണ്ടില്‍ ഒരേ സമയം നടക്കാറുണ്ടായിരുന്നു. ഏറു കിട്ടാതെ തിരിച്ചു കയറാന്‍ ടൈറ്റ്ആണേ. ..

രഞ്ജിത് , ദീപു , ബോബി , ശ്രീരാജ് , ജൂനിയര്‍ ഷഫീക് .. നല്ല ഒരുപാട് കളിക്കാര്‍ അവിടെ ഉണ്ടായിരുന്നു .. സ്വന്തമായി നല്ല ഒരു റീബോക്ക് ബാറ്റ് ഉണ്ടാരുന്നത് കൊണ്ട് മൂന്നു വര്ഷം ഒരു ടീമിന്റെ നായകന്‍ ആയി ജീവിച്ചു പോരാന്‍ പറ്റി.. എന്റെ ടീമിലെ പ്രധാന ഗണ്ണുകള്‍ ഞാന്‍ കഴിഞ്ഞാല്‍ പിന്നെ വിനീത് (ഫാസ്റ്റ് ബൌളര്‍ ), സുനില്‍ MS (സ്റ്റാര്‍ ബാറ്റ്) , അരുണ്‍ ജോസഫ്‌(ക്ലാസ്സിക് ലെഫ്റ്റ് ഹാന്ടെര്‍) എന്നിവര്‍ ഒക്കെ ആരുന്നു ... ആഷസ് പോലെ തീ പാറുന്ന ചില കളികള്‍ ഞങ്ങളും ദീപുവിന്റെ ടീമും തമ്മില്‍ കളിച്ചിട്ടുണ്ട്.. ഹാ ...അതൊക്കെ ഒരു കാലം.. പിന്നെ ഞാന്‍ കോളേജ് ടീമില്‍ ഒക്കെ കളിച്ചു നടക്കുമ്പോളും ഈ കാലം പോലെ ഒന്ന്‍ ഉണ്ടായിട്ടില്ല ..

അത് പറഞ്ഞപ്പോഴാ .. ഫസ്റ്റ് യിയറില്‍ വെച്ചു ഒരു ടൂര്‍ണമെന്റില്‍ സീനിയെഴ്സിനെതിരെ ഞാന്‍ ലാസ്റ്റ് ബോളില്‍ സിക്സ് അടിച്ചു സമനില ആക്കിയ കളിയുടെ കാര്യം ഓര്‍ത്തത് ... ചുമ്മാ ഒന്നു വായിച്ചെക്ക്.. എന്റെ ലാസ്റ്റ് ബോള്‍ സിക്സര്‍ - വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ പ്ലീസ് ..

ഞാന്‍ ഇങ്ങനെ പൊങ്ങച്ചം ഒക്കെ പറയുമെന്നെ ഉള്ളു .. ആള് പാവമാ..

**********************

ഇത്തവണ നാലു ദിവസം ലീവ് ചോദിച്ചു വച്ചിട്ടുണ്ട് ക്രിസ്മസിന് . ഒന്‍പത് ദിവസം പെയ്ഡ് ലീവ് മൊത്തം .. പ്ലാന്‍ ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല. കിഴക്ക് ആന്റിയുടെ വീട്ടില്‍ പോണം , ചങ്ങനാശ്ശേരിയില്‍ കസിന്‍ ചേച്ചീടെ പുതിയ കൊച്ചിനെ കാണാന്‍ പോണം .. കൊച്ചിയില്‍ കൂട്ടുകാരെ കാണാന്‍ പോണം .. പിന്നെ ഒത്താല്‍ ചില സീക്രെട്ട് പരിപാടികള്‍ .. ബ്ലെസ്സനും കാണും അവധിക്ക് ..

ഇപ്പോഴൊക്കെ എന്ത് ക്രിസ്മസ് !! അതൊക്കെ പണ്ടാല്ലാരുന്നോ .. (കിളവന്‍മാരുടെ ടയലോഗ്..) .. മനസ്സില്‍ ഒരു കുട്ടി ഉള്ള കാലങ്ങളില്‍ ക്രിസ്മസ് ഒരു അനുഭവം ആണേ .. പുല്‍ക്കൂട്‌ ഉണ്ടാക്കാന്‍ ഉണ്ണീശോപ്പുല്ല് തേടി ഒരു പോക്ക് ഉണ്ട്.. പാറമടയുടെ മുകളിലും കാട്ടിലും മേട്ടിലും .. കൂട്ടുകാര് അഞ്ചാറ് പേരുണ്ടായിരുന്നു .. ജോയിസ് , ജെന്‍സ് , കിച്ചു , മാത്യുസ് , എബിന്‍ ,ചിക്കു ... എല്ലാരും അവരവരുടെ പുല്‍ക്കൂടുകള്‍ അടിപൊളി ആക്കാന്‍ മത്സരിക്കും .. ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു വന്നു തളര്‍ന്നുരങ്ങുമ്പോള്‍ ഞാന്‍ ഒരു വിശുധ്ധബാലന്‍ ആയിരുന്നു .. നിഷ്കളങ്കനായ ഒരു കൊച്ചു കുട്ടി .. മുകളില്‍ ഇല പൊഴിഞ്ഞ മരങ്ങള്‍ക്കിടയിലൂടെ , തെളിഞ്ഞ ആകാശത്തില്‍ ആയിരം നക്ഷത്രങ്ങളും താഴെ ഞങ്ങളും.. എല്ലാരും ഇപ്പോള്‍ അവരവരുടെ ജീവിതങ്ങള്‍ അടിപൊളി ആക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ മത്സരിക്കുന്നു .. ജെര്‍മനി മുതല്‍ ചെന്നൈ വരെ.

പക്ഷെ ..
എല്ലാവരും എപ്പോഴും ഓര്‍ക്കേണ്ട ഒരു വിശുദ്ധബാലനെ ഈ ക്രിസ്മസ് കാലങ്ങളിലും കൂടി നമ്മള്‍ മറക്കുന്നു .. ഉള്ളിലുള്ള കുട്ടിയെ എവിടെയോ വിട്ടു മുതിര്‍ന്നവരാകുമ്പോള്‍ എന്തൊക്കെയോ നന്മകള്‍ നമ്മള്‍ക്ക് നഷ്ട്ടപ്പെടുന്നു ..

ഒന്നും പറഞ്ഞിട്ട് കാര്യമില്ല..

"വൈകിട്ടെന്താ പരിപാടി ?"

3 comments:

Followers

About Me

My photo
go to orkut.com see my profile. leave a friend request too.