Friday, February 19, 2010

ഫെബ്രുവരി 2010 - കിടിലം !

"ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ ഇനിയും 232 രണ്‍സ് കൂടി ..." പന്ത്(Sumesh AS, Programmer Analyst, Cognizant) രാവിലെ പത്രം വായിച്ചു ഉറക്കെ ഞെട്ടി.
"എടാ മൈരേ അത് മിനിഞ്ഞാന്നത്തെ പത്രമാടാ.."

രാവിലെ ഏതോ കമ്പനിയുടെ walk - in ഇന്റര്‍വ്യൂ വിനു പോകാന്‍ കുളിച്ച്ചോരുങ്ങുകയാണ് പന്തും മണ്ടനും (ജോവിന്‍ മനയത്ത്) . സാമ്പത്തിക മാന്ദ്യം കമ്പ്ലീറ്റ് ആയി മാറി എന്ന് ഉറപ്പായ മാസം ആണേ ഈ കടന്നു പോകുന്നത് .. അമറിനും ബജോക്കും എനിക്കും ഓണ്‍സൈറ്റ് , പന്തിനു ഫസ്റ്റ് ബക്കെറ്റ് ... കൊഗ്നിസന്റ്റ് എല്ലാവര്ക്കും നിരത്തി പ്പിടിച് ഹൈക്കും കൊടുക്കും എന്നാ കേള്‍ക്കുന്നത്.

(Resuming the blog after 1 day...)
ഇന്നലത്തെ ഇന്റര്‍വ്യൂ പന്ത് ക്ലിയര്‍ ആയി.. ഇനി HR ഇന്റര്‍വ്യൂ കൂടി - സാലറി നെഗോഷിയേഷന് ..5.5 lpa ചോദിക്കാം എന്നാണ് പന്ത് പറയുന്നത്..

ഈ കഴിഞ്ഞ ഒരൊറ്റ മാസം കൊണ്ട് ഞാന്‍ ജീവിതം കുറെ കണ്ടു പഠിച്ചു .. എനിക്ക് കോളേജില്‍ ഉണ്ടായിരുന്ന 3 സഹമുറിയന്മാരും ഇപ്പോള്‍ വലിയ നിലയില്‍ ആണേ. അമര്‍ അമേരിക്കയില്‍ , ബജോ മെക്സിക്കോയില്‍ , പ്രേം സര്‍കാര്‍ ജോലിയില്‍ .. ഇവരെയെല്ലാം എനിക്ക് പേര്‍സണല്‍ ആയി അറിയാവുന്നതല്ലേ , എല്ലാരും ഏകദേശം സാധാരണ മനുഷ്യര്‍ തന്നെ - പക്ഷെ ഭയങ്കര റിസള്‍ട്ട് ഉണ്ടാക്കുന്നു എല്ലാവരും .. കോമന്‍ സെന്‍സ് അല്പം അധികം ഉള്ളവര്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുന്നു .. "The Magic of thinking big" എന്നൊരു പുസ്തകം ഇന്ന് ഞാന്‍ ലാന്റ്മാര്കില്‍ നിന്നും വാങ്ങി . . അത് ഇഷ്ടപ്പെടാന്‍ ഒരു കാരണം അത് ഉണ്ടാക്കിയ ഫസ്റ്റ് ഇമ്പ്രെഷന്‍ തന്നെ .. ബജോയെ പോലെ ആകാന്‍ ഈ ബുക്ക്‌ വായിച്ചാല്‍ മതി എന്ന് ഒരു തോന്നല്‍ [:)] .. പക്ഷെ അത് 340 രൂപ കൊടുത്ത് വാങ്ങി കടയുടെ പുറത്ത് ഇറങ്ങി കാര്യം പറയുമ്പോള്‍ ദാസന്‍ പറഞ്ഞു .. ഈ പുസ്തകം വായിചാലോന്നും ഫ്രോഡ് കളികള്‍ പഠിക്കാന്‍ പറ്റത്തില്ല . ഇത്രയും കാശ് കൊടുത്ത് ഇത് വാങ്ങിയപ്പോഴെ നീ തെളിയിച്ചു നിനക്ക് ഒരിക്കലും ഒരു ബജോ ആകാന്‍ പറ്റില്ല എന്ന് .

**********************

പെങ്ങളുടെ ഗ്രാജ്ജൂവേഷന്‍ ഇന്നലെ ആരുന്നു. ആന്ധ്രക്ക് ടിക്കെറ്റ് ബുക്ക്‌ ചെയ്തത് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു - ഒരു 'KT' session - 4 മണിക്കൂര്‍ നീളുന്ന പരിപാടി കഴിയുന്നത് ഏഴു മണിക്ക്. ട്രെയിന്‍ സമയം നാല് മണി. വെള്ളിയാഴ്ച അങ്ങനെ അങ്ങ് പോയി. ശനിയാഴ്ച എഴുന്നേറ്റതും അടുത്ത പ്ലാന്‍ : ' കാന്ചീപുരത് പോയി സാരി വാങ്ങിയാലോ '

Followers

About Me

My photo
go to orkut.com see my profile. leave a friend request too.