Saturday, December 12, 2009

ശനിയാഴ്ച

രാവിലെ എണീറ്റത് പത്ത് കഴിഞ്ഞാണ് . മിനിഞ്ഞാന്ന് കഴിച്ച ഫിഷ്‌ ബിരിയാണി ഉണ്ടാക്കിയ ബഹളം ഇത് വരെ കഴിഞ്ഞിട്ടില്ല. ഇന്നും ഓഫീസില്‍ പോകേണ്ടാതാരുന്നു - ലീവ് എടുത്തു - 'അപ്സെറ്റ് സ്റ്റൊമക്ക് '.. ടിന്റുമോന്‍ വീട്ടില്‍ നിന്നു വന്നപ്പോള്‍ കൊണ്ടുവന്ന വട്ടയപ്പോം കേക്കും ഒന്നും എനിക്ക് അങ്ങോട്ട് മാട്ടാന്‍ പറ്റിയില്ല ഇത് വരെ. അതുമല്ല നമ്മുടെ NRI ചേട്ടായി ഹരി കൊണ്ടുവന്ന സലാമി .. സോസേജ്.. ഒക്കെ ഫ്രിഡ്ജില്‍ തന്നെ ഇരിക്കുന്നു . ഉം ...

'അക്കാ ' വന്നു ശാപ്പാട് ഉണ്ടാക്കിയിട്ടുണ്ട് . കുറച്ചു നേരം കൂടി ഉറങ്ങാം...

*******************************************************************

പത്രം വായിക്കതിരിക്കുന്നതാ ഭേദം . ഫുള്‍ അലമ്പാന്നെ. വെടിയും പുകയും ബൈക്ക് അപകടവും.
'ചായ വേണോടാ' എന്ന ജാക്കി യുടെ ചോദ്യം ഇന്നുണ്ടാവില്ല . അക്കാ വന്നിട്ടുണ്ടല്ലോ . (ബാക്കിയുള്ള ദിവസം പുള്ളി സ്നേഹത്തോടെ ഇത് ചോദിക്കും .. 'വേണം' എന്ന് മറുപടി പറഞ്ഞാല്‍ പെട്ടു. നമ്മള്‍ ഉണ്ടാക്കി അങ്ങേര്‍ക്കും കൊടുക്കണ്ടി വരും. ) . കട്ടന്‍ കാപ്പി യും കുടിച്ചു ഓര്‍ക്കുട്ടിനു മുന്നില്‍ ഇരുന്നു കുറെ നേരം കളഞ്ഞു.

അങ്ങനെ ഇരിക്കുമ്പോള്‍ നമ്മുടെ പൂച്ചക്കുഞ്ഞു പമ്മി അപ്പുറത്തെ മുറിയിലേക്ക് പോകുന്നു. കുറെ നാളായി ഇവന്മാര്‍ വെല്യ ശല്യമാണ്. സുന്ദരക്കുട്ടന്മാര്‍ നാലെണ്ണം ഉണ്ട് . പാത്രം തട്ടിയിട്ടു കട്ടുതീന്‍ ആണ് പ്രധാന വിനോദം. ഞാന്‍ പതുക്കെ പുറകെ ചെന്നു. കഴുത്തിന്‌ നുള്ളി പൊക്കി എടുത്തു . ആദ്യത്തെ തവണ പിടിച്ചത് ശരിയായില്ല . അവന്‍ ഒന്നു മാന്തി ..! അയ്യോ! ആകെ പ്രശ്നം ആയോ .. ആ ..

അതിനെ തൂക്കി എടുത്തു കൊണ്ട് പോയി ഞാന്‍ ഒരു പട്ടീടെ സൌണ്ട് ഉണ്ടാക്കി അതിന്റെ തള്ളയെ വരുത്തി . എന്നിട്ടൂ ഒന്നു പേടിപ്പിച്ചു വിടാന്‍ കുറെ ഹോറര്‍ ഐറ്റെംസ് ഇറക്കി. അവസാനം പൂച്ചയെ വലിച്ച അതിന്റെ അടുതോട്ടു എറിഞ്ഞു .. പുറകെ കേടായി ക്കിടന്ന ഒരു ടൂബ് ലയിട്ടും .. പട്ധോ.. എന്ന് അത് പൊട്ടി .. ആകെ ഭീകരാന്തരീക്ഷം ..എല്ലാം ജീവനും കൊണ്ടോടി .

എന്നാലും ആ മാന്ത്. സോപ്പിട്ടു കൈ കഴുകി . വല്ല കുഴപ്പോം ഒണ്ടോ എന്ന് ജാക്കിയോടു ചോദിച്ചു. പത്തു ദിവസം പൂച്ചയെ ഒബ്സേര്‍വ് ചെയ്യാന്‍ ..

പുലിവാലായി.. ഇനി ആ പൂച്ച എന്നെ പേടിച്ചിട്ട് വല്ലോടതോട്ടും ഓടി പ്പോയാല്‍ ടെന്‍ഷനായി.. അതിന് മീനും ചോറും കൊടുത്ത് എങ്ങനെയേലും ഇവിടെ പിടിച്ച നിറുത്തണം.. !!!

2 comments:

  1. aa poocha pinnem peto?? pande njan upekshicha anveshanam veendum kuthippokkan samayam aayi..

    appol bhayankaran alle ithine puragil?? oh no!

    ReplyDelete
  2. ithinu purakil klicha shakthi (?) ... jaakky ano ennu samsayam ond

    ReplyDelete

Followers

About Me

My photo
go to orkut.com see my profile. leave a friend request too.